
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലെന്ന് പരസ്യമായി സമ്മതിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സിയുടെ വേരിഫൈഡ് പേജിലാണ് ദ് ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയത്. അതേസമയം ദേശീയ നേതൃത്വത്തിൻ്റെ നിലപാട് സംസ്ഥാന കോണ്‍ഗ്രസിനെ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ദേശീയ നേതൃത്വത്തിൻ്റെ നിലപാട് വലിയ തിരിച്ചടിയാണ്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പിക്കൊപ്പം ഗൂഢാലോചനയില്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുകയും സ്വര്‍ണ്ണക്കള്ളടത്തിലും, കിഫ്‌ബിയിലും ഇ.ഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണത്തെ പിന്തുണയ്‌ക്കുന്ന വി.ഡി സതീശനും കെ.സുധാകരനുമടങ്ങുന്ന സംസ്ഥാന നേതൃത്വം ഇതൊടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും പേജില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കേരളത്തിന് പുറമേ പഞ്ചാബ് ,ഡല്‍ഹി ബീഹാര്‍, ബംഗാള്‍ ,ചത്തീഗ്‌ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നീക്കങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു.
