മോട്ടോർ വാഹന വകുപ്പിന്‍റെ കരുതൽ കമ്മ്യൂണിറ്റി കിച്ചനിലും

  • Post category:local news / news
  • Reading time:1 min read
You are currently viewing മോട്ടോർ വാഹന വകുപ്പിന്‍റെ കരുതൽ കമ്മ്യൂണിറ്റി കിച്ചനിലും

കാസർകോട്: അവശതയനുഭവിക്കുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകുന്ന കാസര്‍കോട് മുനിസിപ്പാലിറ്റി കമ്യൂണിറ്റി കിച്ചനിലേക്ക് കാസര്‍കോട് മോട്ടോർ വാഹന വകുപ്പ് പച്ചക്കറി വർഗങ്ങൾ സമാഹരിച്ച് നൽകി. കാസര്‍കോട് ആർ.ടി.ഒ എൻഫോർ സ്‌മെന്റ് ഇ.മോഹൻദാസ് ഇത് മുനിസിപ്പൽ ചെയർ പേർഴ്സൺ ബീഫാത്തിമ ഇബ്രാഹിമിന് കൈമാറി.

മുനിസിപ്പൽ സെക്രട്ടറി ബിജു, കമൂണിറ്റി കിച്ചൻ ചാർജുള്ള ഹെൽത്ത് സൂപ്രവൈസർ ദാമോധരൻ, എം.വി.ഐ പി വി.രതീഷ്, ടി. വൈകുണ്ഠൻ, എൻഫോർ സ്മെന്റ് എ.എം.വി.ഐ മാർ എന്നിവർ സംബന്ധിച്ചു. 75 കിലോ കുമ്പളം, 30 കിലോ മത്തൻ, 35 കിലോ പച്ചക്കായ, 25കിലോ വെള്ളരിക്കാ, 6കോലോ ചേന, 5കിലോവീതം കോവക്ക, പയർ, വെണ്ടക്ക, വഴുതന, Iകിലോ പച്ചമുളക് , 2കിലോ മുരിങ്ങക്ക എന്നിവയാണ് സമാഹരിച്ചത്. എം.വി. ഐ രതീഷിന്‍റെയും ഡ്രൈവർ മനോജ് കുമാറിന്‍റെയും നേതൃത്വത്തിൽ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ പാടശേഖരത്തിൽ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്. ഈ പ്രവർത്തനത്തിൽ പങ്കാളിയായ മുഴുവൻ ഉദ്യോഗസ്ഥരെയും ആർ.ടി.ഒ അനുമോദിച്ചു.

0Shares