നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കുട്ടികളെ സന്ദര്‍ശിച്ച് കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കുട്ടികളെ സന്ദര്‍ശിച്ച് കളക്ടര്‍

നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യാശ്രമം നടത്തി മരിച്ച ദമ്പതികളുടെ മക്കളെ സന്ദര്‍ശിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ. വീട്ടില്‍ അച്ഛന് സമീപം അമ്മയെയും സംസ്‌കരിക്കണമെന്ന് മക്കള്‍ കളക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു.

കളക്ടറുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. നേരത്തെ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞുകൊണ്ട്‌ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് ഉറപ്പ് നല്‍കണമെന്നും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കളക്ടര്‍ കുട്ടികളെ സന്ദര്‍ശിച്ചത്.

0Shares