Categories
ആന്റിജന്‍ ടെസ്റ്റ്: കാസർകോട് കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും ഡി. എം. ഒയും
ശനിയാഴ്ച എസ്. പി യുടെ കാര്യാലയത്തില്‍ ജില്ലാ പോലീസ് മേധാവി ആന്റിജന്‍ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്.
Trending News





കാസർകോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ. ഇ. സി. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു. ജില്ലാ കളക്ടര്‍ ഡോ .ഡി. സജിത് ബാബു ആന്റി ജെന്‍ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്ത ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ശനിയാഴ്ച ചലഞ്ച് ഏറ്റെടുത്ത് ആന്റിജെന്‍ ടെസ്റ്റ് നടത്തി.
Also Read
പ്രശസ്ത ചലച്ചിത്രതാരം മഹിമാ നമ്പ്യാരെയാണ് ജില്ലാ പോലീസ് മേധാവി ടെസ്റ്റിന് ചലഞ്ച് ചെയ്തത്. ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസും ആന്റിജന്‍ ടെസ്റ്റ് നടത്തി. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ആന്റിജന്‍ ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ. ഡി .എം എന്‍. ദേവിദാസ് ജില്ലാ കളക്ടറെ ചാലഞ്ച് ചെയ്തിരുന്നു. ചാലഞ്ച് ഏറ്റെടുത്ത കളക്ടര്‍ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.

ശനിയാഴ്ച എസ്. പി യുടെ കാര്യാലയത്തില്‍ ജില്ലാ പോലീസ് മേധാവി ആന്റിജന്‍ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്. ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി #Antigen test challenge at Kasaragod എന്ന ടാഗ് ലൈനില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് ചലഞ്ച് ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കും.
‘ കോവിഡ് ടെസ്റ്റ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്‍റെ ഭാഗമാകാം.

Sorry, there was a YouTube error.