
കാസർകോട്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് ഗ്രൂപ്പ് ഹജ്ജ് – ഉംറ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. കാസർകോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ക്ലാസ്സിന് നിരവധിപേർ എത്തയിരുന്നു. ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.


ചടങ്ങ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, മുൻ മന്ത്രി സി.ടി അഹമ്മദലി, കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എ അബ്ദുറഹ്മാൻ, മജിലിസ് കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അസ്ഹരി, മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, മുഹമ്മദ് ഹനീഫ് ഹാജി എം ടി സി ഉപ്പള, അബ്ദുൽ ഖാദർ മുസ്ലിയാർ ചെർക്കള, അഷ്റഫ് എടനീർ, ഇക്ബാൽ ചെമ്മനാട്, ജലീൽ റൂബി, അസൈനാർ അടുക്കത്ത് ബയൽ, സിറ്റി ഗോൾഡ് ഡയറക്ടർമാരായ മുഹമ്മദ് ഇർഷാദ് കോളിയാട്, മുഹമ്മദ് ദിൽഷാദ് കോളിയാട്, നൗഷാദ് ചൂരി എന്നിവർ സംബന്ധിച്ചു. ഹജ്ജ് വളണ്ടിയർമാർക്കുള്ള കിറ്റ് വിതരണം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അമാനുല്ലാഹ് മൗലവിക്ക് നൽകി നിർവഹിച്ചു.

