
തിരുവനന്തപുരം: കെ ഫോൺ സൗജന്യ ഇൻ്റെർനെറ്റ് പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ഉദ്ഘാടനം. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ഇൻ്റെർനെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20 ലക്ഷം വീടുകളിലും മുപ്പതിനായിരം സർക്കാർ ഓഫീസുകളിലും സൗജന്യ ഇൻ്റെർനെറ്റ് കണക്ഷൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കെ ഫോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താൻ ആയിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇൻ്റെർനെറ്റ് കണക്ഷൻ എത്തിക്കാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ.
