
കാഞ്ഞങ്ങാട്: സർവ്വകലാശാലകളിൽ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുവാനുള്ള ചാൻസിലറുടെ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച്
യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടച്ചേരി കുന്നുമ്മൽ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്ത് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്തരവിൻ്റെ കോപ്പി കത്തിച്ച് യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം, വി.പി.അമ്പിളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഗിനീഷ് സ്വാഗതം പറഞ്ഞു.
