
ന്യൂഡൽഹി: തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2024 ലെ ആദ്യത്തെ കേന്ദ്രബജറ്റ് അവതരണത്തിൽ സ്ത്രീശാക്തീകരണത്തിന് 3 ലക്ഷം കോടി പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിൽ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻഗണന.
സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികൾ ആവിഷ്‌കരിക്കും. ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
