തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഏഴ് നഗരങ്ങളില്‍ സി.ബി.ഐ; പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്യുന്നു

You are currently viewing തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഏഴ് നഗരങ്ങളില്‍ സി.ബി.ഐ; പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: റഷ്യൻ യുദ്ധ മേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിൽ സി.ബി.ഐ റെയ്‌ഡ്. ഏഴ് നഗരങ്ങളിലാണ് റെയ്‌ഡുമായി സി.ബി.ഐ എത്തിയത്. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണ് പരിശോധന തുടരുന്നത്. 35ഓളം പേരെ ഇത്തരത്തില്‍ വിദേശത്തേക്ക് അയച്ചതായാണ് കണ്ടെത്തല്‍.

വിവിധ വീസ കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്കും ഏജണ്ടുമാർക്കും എതിരെ കേസെടുത്തു. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്‌തു വരികയാണ്.

0Shares