യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ പരാതി നൽകി; അന്വേഷണത്തിനൊടുവിൽ യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ പരാതി നൽകി; അന്വേഷണത്തിനൊടുവിൽ യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്

മരിച്ച യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്. റഷ്യയിലെ ബറ്റായ്സ്‌കിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട 20 പൂച്ചകളാണ് തങ്ങളുടെ ഉടമയായ സ്ത്രീയുടെ ശരീരം ഭക്ഷിച്ചത്.യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് സംഘം അന്വേഷണത്തിനായി അവരുടെ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

ഭാഗീക മൃതദേഹാവശിഷ്ടിടങ്ങള്‍ക്ക് ചുറ്റും കൂടിനില്‍ക്കുകയായിരുന്നു പൂച്ചകള്‍. അവയവങ്ങള്‍ കടിച്ചു തിന്ന ശേഷം അവശിഷ്ടങ്ങള്‍ വീട്ടില്‍ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു.മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. 20 പൂച്ചകളും യുവതി വളര്‍ത്തിയവയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീടിനുള്ളില്‍ മരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായതോടെയാണ് പൂച്ചകള്‍ യുവതിയുടെ മൃതശരീരം ഭക്ഷിച്ചത് എന്നാണ് അനുമാനം.

മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താല്‍പര്യത്തെക്കുറിച്ച് നിലവിലുള്ള ഉടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട പൂച്ചകള്‍ അവയുടെ വലിയ വലുപ്പത്തിന് പേരുകേട്ടവയാണ്. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ മെയ്ന്‍ എന്ന സംസ്ഥാനത്തിലാണ് ഇവയുടെ ഉത്ഭവം. ലോകത്തിലെ ജനപ്രിയ വളര്‍ത്തു മൃഗങ്ങളുടെ റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇവ.

0Shares