പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം;വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ണൂരിൽ തിങ്കളാഴ്‌ചയും പോലീസ് റെയ്‌ഡ്‌

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം;വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ണൂരിൽ തിങ്കളാഴ്‌ചയും പോലീസ് റെയ്‌ഡ്‌

വയനാട്: മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഞായറാഴ്‌ച 86 വൈകിട്ട് വ്യാപക റെയ്‌ഡ്‌ നടന്നിരുന്നു. താണയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിന് സമീപത്തുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സൂപ്പർമാർക്കറ്റിലും റെയ്‌ഡ്‌ നടന്നു. ഇവിടെ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു.

മട്ടന്നൂർ, പാലോട്ട് പള്ളി, ചക്കരകല്ല്, നടുവനാട് തുടങ്ങിയ ഇടങ്ങളിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിന് പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.

പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം ലഭിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സു ഉൾപ്പെടെയുള്ള വിഷയങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലയിൽ വ്യാപക റെയിഡ് നടത്തിയത്.

ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ചയും പോലീസ് റെയ്‌ഡ്‌. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആയിരുന്നു പരിശോധന.

ഇവർ ചിലർ ഒളിവിൽ പോയതായി പോലീസിന് വ്യക്തമായി. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ റെയ്‌ഡ്‌ നേതൃത്വത്തിൽ ആരുന്നു റെയ്‌ഡ്‌.

പാലോട്ടുപള്ളി, നടുവനാട്, പത്തൊൻപതാം മൈൽ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവത്തിൽ അറസ്റ്റിലായ നടുവനാട് സ്വദേശി സഹദ് ജോലി ചെയ്തിരുന്ന പാലോട്ട് പള്ളിയിലെ ഫർണിച്ചർ സ്ഥാപനത്തിൽ പരിശോധന നടത്തി.

0Shares