കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടേത്; ആശുപത്രി അധികൃതർ വിവരം അറിയുന്നത് സംസ്ക്കാര ശേഷം

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടേത്; ആശുപത്രി അധികൃതർ വിവരം അറിയുന്നത് സംസ്ക്കാര ശേഷം

പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്ക്കരിക്കാനായി വിട്ടുനൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമാണ് അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കിയത്.

സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. രണ്ട് ദിവസം മുമ്പാണ് കാൽ വഴുതി വെള്ളത്തിൽ വീണ് വള്ളി മരിച്ചത്. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമാണെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares