റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി; സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്‌മയുടെയും വിജയമാണെന്ന് സാദിഖലി തങ്ങള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി; സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്‌മയുടെയും വിജയമാണെന്ന് സാദിഖലി തങ്ങള്‍

അബ്ദുള്‍ റഹീമിൻ്റെ മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടിയിലേക്ക് ബോബി ചെമ്മണ്ണൂരിൻ്റെ ഒരു കോടി രൂപ പാണക്കാട് സാദിഖലി തങ്ങള്‍ മുഖാന്തിരം കൈമാറി. തുടക്കത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ മലയാളികളും സഹകരിച്ചു. അബ്ദുള്‍ റഹീമിനെ ഉമ്മയുടെ അടുത്തേക്ക് ജീവനോടെ എത്തിക്കുമെന്നും അദ്ദേഹത്തിൻ്റെ തുടര്‍ ജീവിതത്തിനായി ടീ പൗഡര്‍ ഷോപ്പ് ഇട്ടു നല്‍കുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നും നിരവധി സംഘടനകളുടെയും, വ്യക്തികളുടെയും കൂട്ടായ്‌മയുടെ വിജയമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം മോചനത്തിനുള്ള ധനസമാഹരണം ലക്ഷ്യം കണ്ടു. ജനങ്ങളുടെ പിന്തുണയില്‍ 34 കോടി രൂപ സമാഹരിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. ദയാധനം നല്‍കാന്‍ ഇനിയും മൂന്നു ദിവസം ബാക്കി നില്‍ക്കെയാണ് തുക ലക്ഷ്യത്തോടടുത്തത്.

ഓഫ്‌ലൈനായും വലിയ തോതില്‍ ധനസമാഹരണം നടന്നിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. 2006ല്‍ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്.

0Shares