
ചെർക്കള: ‘നൽകാം ജീവൻ്റെ തുള്ളികൾ’ എന്ന ശീർഷകത്തിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ രക്തദാന ക്യാമ്പയിൻ്റെ ഭാഗമായി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കള കെ.കെ പുറം സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് കാസർകോട് ബ്ലഡ് ബാങ്ക് അധികൃതരുടെ സഹായത്തോടെ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്പിറ്റൽ എം.ഡി ഡേ: മൊയ്തീൻ ജാസിറലി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എം.എം നൗഷാദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗർ, ബ്ലഡ് കെയർ ജില്ലാ കോഡിനേറ്റർ ജലീൽ തുരുത്തി, മണ്ഡലം കോ-ഓർഡിനേറ്റർ ഖലീൽ ഷൈക്ക്, അബ്ദുൽ ഖാദർ സിദ്ദ, ഫൈസൽ പൊടിപ്പള്ളം, അബ്ദുൽ റഹ്മാൻ മേനംങ്കോട്, ഖലീൽ മാവിനക്കട്ട, നിസാം എരിയപ്പാടി, സത്താർ പള്ളിയാൻ, ഹാഷിം ബംബ്രാണി, ഹോസ്പിറ്റൽ പി.ആർ.ഒ അഷ്റഫ് ബി അഷ്‌റഫ്, ഹർഷാദ് എതിർത്തോട്, മാലിക് ചെങ്കള, മാഹിൻ ആലംപാടി, സി.ബി ലത്തീഫ്, ഫൈസൽ പൈച്ചു ചെർക്കള, ഉമർ ഖയ്യും ചെർക്കള, അജാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാരിസ് ബേവിഞ്ച സ്വാഗതവും ട്രഷറർ ആർ.കെ ബദറുദ്ദീൻ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
