സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും; ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ആലുവയിൽ എത്തിയതായി കണ്ടെത്തൽ

  • Post category:national / news
  • Reading time:1 min read
You are currently viewing സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും; ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ആലുവയിൽ എത്തിയതായി കണ്ടെത്തൽ

ബംഗളൂരു: മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയിരുന്നതായി സ്ഥിരീകരണം. കുക്കർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഷാരിഖ് സംഭവത്തിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ആലുവയിൽ എത്തിയതായി കണ്ടെത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.

മംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസിൻ്റെ അന്വേഷണം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതിയായ മുഹമ്മദ് ഷാരിഖ് ഇരു സംസ്ഥാനങ്ങളിലും എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സമാഗ്രികൾ എത്തിയത്.

അതേസമയം മംഗ്ലൂരു സ്ഫോടന കേസിൽ പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്‌ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു.

ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നതു അടക്കം അന്വേഷണത്തിൽ വ്യക്തമായിട്ടെന്നും കർണാടക പൊലീസ് എ.ഡി.ജി.പി അലോക് കുമാർ അറിയിച്ചു. മംഗളൂരുവിലെ കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ -തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിൻ്റെ പേരില്‍ ഷാരിഖിനെ 2020ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

0Shares