വിവാഹത്തിന് ശേഷം ഹോട്ടലിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ; സ്ത്രീധനത്തിനായി ഭാര്യയുടെ അശ്ലീല വീഡിയോ പകർത്തി ബ്ലാക്ക്മെയിൽ; പരാതിയിൽ ഭർത്താവ് പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹത്തിന് ശേഷം  ഹോട്ടലിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ; സ്ത്രീധനത്തിനായി ഭാര്യയുടെ അശ്ലീല വീഡിയോ പകർത്തി ബ്ലാക്ക്മെയിൽ; പരാതിയിൽ ഭർത്താവ് പിടിയിൽ

ഭാര്യയുടെ അശ്ലീല വീഡിയോ എടുത്ത് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട ഭർത്താവ് പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇതേതുടർന്ന് യുവതി നൽകിയ പരാതിയിൽ സ്ത്രീധന പീഡനത്തിന് കാൺപൂർ സ്വദേശിയായ ഭർത്താവിനും മാതാപിതാക്കൾക്കും രണ്ട് സഹോദരിമാർക്കുമെതിരെ വനിതാ പോലീസ് സ്റ്റേഷൻ ജീവനക്കാർ വെള്ളിയാഴ്ച കേസെടുത്തു.

ഭർത്താവ് അപകീർത്തികരമായ വീഡിയോകൾ എടുക്കുകയും തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയുമാണെന്ന് യുവതി ആരോപിച്ചു. പണം നൽകിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കാൺപൂരിലെ അങ്കുഷുമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ചതായി 30 കാരിയായ യുവതി പരാതി നൽകിയതായി പോലീസ് സ്റ്റേഷൻ ഇൻചാർജ്ജ് ജ്യോതി ശർമ്മ പറഞ്ഞു.

വിവാഹസമയത്ത് പിതാവ് യുവതിക്ക് കാറും സ്വർണവും നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവും മാതാപിതാക്കളും സഹോദരിമാരും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി. വിവാഹത്തിന് ശേഷം ഭർത്താവ് തന്നെ കാൺപൂരിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. ഇത് എതിർത്തപ്പോൾ പ്രതി പിന്നീട് ഭീഷണിപ്പെടുത്തി.

ഭർത്താവ് പിന്നീട് കുളിമുറിയിൽ ക്യാമറ ഘടിപ്പിക്കുകയും യുവതിയുടെ വീഡിയോകൾ പകർത്തുകയും ചെയ്തു. കുളിമുറിയിൽ ക്യാമറയുണ്ടെന്ന് സംശയം തോന്നിയ യുവതി പിന്നീട് ഇയാളുടെ കംപ്യൂട്ടറും മൊബൈൽ ഫോണുകളും പരിശോധിച്ചപ്പോൾ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി.വീഡിയോയെ കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ അയാൾ ബ്ലാക്ക് മെയിൽ ചെയ്യുകയും മാതാപിതാക്കളിൽ നിന്ന് ഒരു കോടി രൂപ കൊണ്ടുവരണമെന്ന് പറയുകയും അല്ലാത്തപക്ഷം തന്നെ അപകീർത്തിപ്പെടുത്താൻ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറയുകയും ചെയ്തു.

ഇവരുടെ ഭർത്താവുൾപ്പെടെ അഞ്ച് പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കാൺപൂരിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് അയക്കുകയാണെന്നും പോലീസ് സ്റ്റേഷൻ ഇൻചാർജ് അറിയിച്ചു.

0Shares