ഹിന്ദി സംസാരിക്കുന്ന ബിഹാറികളെ തൂക്കിക്കൊല്ലുന്നെന്ന് ബി.ജെ.പി പ്രചരണം; തമിഴ്‌നാട്ടിൽ നിന്ന് ബിഹാറികളുടെ കൂട്ട പലായനം; പത്രത്തിനെതിരെ കേസെടുത്തു

You are currently viewing ഹിന്ദി സംസാരിക്കുന്ന ബിഹാറികളെ തൂക്കിക്കൊല്ലുന്നെന്ന് ബി.ജെ.പി പ്രചരണം; തമിഴ്‌നാട്ടിൽ നിന്ന് ബിഹാറികളുടെ കൂട്ട പലായനം; പത്രത്തിനെതിരെ കേസെടുത്തു

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ് നാട്ടിൽ ആക്രമിക്കപ്പെടുന്നു എന്ന പ്രചരണം ശക്തിപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ നിന്ന് ബിഹാർ സ്വദേശികളുടെ കൂട്ടപലായനം. തമിഴ്‌നാട്ടിൽ നോർത്ത് ഇന്ത്യൻ അതിഥി തൊഴിലാളികൾ കൊല്ലപ്പെടുന്നെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവു ട്വീറ്റ് ചെയ്തിരുന്നു.

ഹിന്ദി സംസാരിച്ചതിന് ബിഹാറിൽ നിന്നുള്ള പന്ത്രണ്ട് തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റി എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് തമിഴ്‌നാട് പ്രതികരിച്ചത്. ട്വീറ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് പ്രശാന്ത് ഉമാറാവുവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് പ്രശാന്തിനെതിരെയും ദൈനിക് ഭാസ്കർ എന്ന ഹിന്ദി പത്രത്തിനെതിരെയും തൻവീർ പോസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിനെതിരെയും കേസ് എടുത്തത്. ബിഹാറികൾ തമിഴ്‌നാട്ടിൽ ‘താലിബാൻ’ സ്റ്റൈൽ അതിക്രമം നേരിടുകയാണ് എന്നായിരുന്നു ദൈനിക് ഭാസ്കറിൻ്റെ റിപ്പോർട്ട്.

ഐ.പി.സിയിലെ 153 (എ), 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രശാന്ത് ഉമാറാവുവിനെതിരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ദൈനിക് ഭാസ്കറിനെതിരെ തിരുപ്പൂർ നോർത്ത് പൊലീസും തൻവീർ പോസ്റ്റിനെതിരെ തിരുപ്പൂർ നോർത്ത് സൈബർ പൊലീസും കേസ് രജിസ്റ്റർ ചെയ്തു.

0Shares