
യു.പിയില്‍ ലോക്ക്ഡൗണിനിടെ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജ് ജില്ലയിലെ രായ്യ ഗ്രാമത്തില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ രാജ്കുമാര്‍, സിയാലാല്‍, ധാരാപട്ടേല്‍ എന്നിവരാണ് പിടിയിലായത്. രാജ്കുമാര്‍ പോലീസുകാരനും സിയാലാല്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവുമാണ്.

നേരത്തെ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യമാണ് ഇവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്നവിലയ്ക്ക് വിറ്റുപോന്നത്. സോറോണ്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ വിജയ് ബഹദൂറും കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബി.ജെ.പിയുടെ പ്രാദേശിക നേതാവായ സിയാലാല്‍ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയാണ്.
ഒരു മാസം മുമ്പ് പോലീസ് പിടിച്ചെടുത്ത നൂറ് കാര്‍ട്ടണ്‍ മദ്യമാണ് ഇവര്‍ ഗ്രാമം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നത്. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് പ്രതികള്‍ വലയിലായത്. ഒളിവില്‍ പോയ നാലാം പ്രതി വിജയ് ബഹാദൂറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.
