
തിരുവനന്തപുരം: ബി.ജെ.പി നേതാവും കൗണ്‍സിലറുമായ കെ.അനില്‍കുമാറിന്‍റെ മരണത്തിൽ പാർട്ടിക്കെതിരെ വിമർശനം. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല എന്ന് അനില്‍കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി. തിരുമല വാര്‍ഡ് കൗണ്‍സിലർ കൂടിയായ കെ.അനില്‍കുമാറിനെ കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കാണപെടുകയായിരുന്നു. ആത്മഹത്യ കുറിപ്പ് എഴുതിവെച്ച അദ്ദേഹം കുറിപ്പിൽ പാർട്ടിയെ വിമർശിക്കുന്നു. താൻ എല്ലാവരേയും സഹായിച്ചെന്നും എന്നാൽ പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടുവെന്നും അനിൽ കുമാർ ആത്മഹത്യ കുറിപ്പിലൂടെ വ്യക്തമാക്കി. വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്‍റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത് എന്നും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്ന അദ്ദേഹം താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനിൽ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോപ്പറേഷനിലും ജില്ലയിലെയും ബി.ജെ.പിയിൽ സജീവമായിരുന്ന അനിൽകുമാർ ബി.ജെ.പിയുടെ വിവിധ സമര പരിപാടികൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു.
