കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വഴിയിൽ സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘവും; കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വഴിയിൽ സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘവും; കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പൊലീസ് പിടിയിലായി. തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത്.

ഷക്കീബിനേയും കള്ളക്കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകാന്‍ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് തിരൂര്‍ സ്വദേശി ഷക്കീബ് സ്വര്‍ണം കടത്തിയത്.

ഇയാള്‍ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറാന്‍ പോകുന്നതിനിടെ ആറോളം പേര്‍ ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടുകയായിരുന്നു.

0Shares