പരിസ്ഥിതി ദിനാചരണത്തിൽ, പാരിസ്ഥിതിക വെല്ലുവിളിൾക്ക് എതിരെ ജോർജ്ജ് മാഷിൻ്റെ മാതൃക; വിരമിച്ചിട്ടും ഈ അധ്യാപകന് വിദ്യാലയ സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല

You are currently viewing പരിസ്ഥിതി ദിനാചരണത്തിൽ, പാരിസ്ഥിതിക വെല്ലുവിളിൾക്ക് എതിരെ ജോർജ്ജ് മാഷിൻ്റെ മാതൃക; വിരമിച്ചിട്ടും  ഈ അധ്യാപകന് വിദ്യാലയ സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല

കാസർകോട്: ഒരു കുടുംബത്തിൽ തുടങ്ങി കലാലയങ്ങൾ, സമൂഹം, ഭരണകൂടം എന്നിങ്ങനെയാണ് പരിസ്ഥിതിയുടെ കാവലാളുകൾ. കാറഡുക്ക ജി.വി.എച്ച് എസ്.എസ് സ്‌കൂളിലെ പരിസ്ഥിതി ദിനം തികച്ചും വ്യത്യസ്‌തമായി. ‘മരം നടൽ മാത്രമല്ല പരിസ്ഥിതിദിനം, നട്ടുവളർത്തിയ മരം എന്തായി എന്നറിയലും കൂടിയാണ്’ അത്.

നാല് വർഷം മുമ്പാണ് അധ്യാപകനായ ജോർജ്ജ് സ്‌കൂളിൽ ഒരു പ്ലാവിൻതൈ നട്ടത്. അത് ഈ വർഷം കായ്ച്ചു നിൽക്കുന്നു. സ്‌കൂളിൽ മാഷിൻ്റെ സംഭാവനയായി കുറേ ഫലവൃക്ഷ തൈകൾ വളർന്നിട്ടുണ്ട്.

സർവീസിൽ നിന്നും വിരമിച്ചുവെങ്കിലും പ്രകൃതി സ്നേഹിയായ ഈ അധ്യാപകന് വിദ്യാലയ സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല. പരിസ്ഥിതി ദിനമായ ബുധനാഴ്‌ച സ്‌കൂളിൽ വന്ന് വീണ്ടും ഒരു മാവിൻ തൈ കൂടി നടുകയും കുട്ടികൾക്ക് പരിസ്ഥിതി ബോധവത്കരണ സന്ദേശവും നൽകി.

ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും മാനവ സമൂഹത്തിന് മാതൃയാകുമെന്നാണ് മറ്റു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷകൾ.

1973ൽ ആരംഭിച്ചത് മുതൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിൻ്റെ ( UNEP ) നേതൃത്വത്തിലാണ് ഇവൻ്റ് നടക്കുന്നത് . ഭൂമി പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024ൽ സൗദി അറേബ്യയാണ് ലോക പരിസ്ഥിതി ദിനം ആതിഥേയത്വം വഹിക്കുന്നത്.

ചരിത്രം

ലോക പരിസ്ഥിതി ദിനം നമ്മുടെ കാലത്തെ സമ്മർദ്ദകരമായ പാരിസ്ഥിതിക വെല്ലുവിളികളെ ആഗോള ശ്രദ്ധയിൽപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ഗ്രഹത്തെ സംരക്ഷിക്കാൻ ഏർപ്പെട്ടിരിക്കുന്നതിനാൽ ഈ യു.എൻ അന്താരാഷ്ട്ര ദിനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ ഫോമായി മാറിയിരിക്കുന്നു.

0Shares