
നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സമർപ്പിച്ച പരാതി തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായിരുന്നു. അതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്. ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക സ്വീകരിച്ചത്. വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈക്കോടതി നടപടിയെടുത്തത്.
