Trending News





ചെന്നൈ: കോയമ്പത്തൂരില്‍ ക്ഷേത്രത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Also Read
സംഭവ സ്ഥലത്തെയും, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിൻ്റെ വീടിന് സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളത്. വീടിന് സമീപത്തു നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാത്രി 11.45 ന് വീടിനുള്ളില്‍ നിന്നും നാലുപേര്‍ കാറിനുള്ളിലേക്ക് സാധനങ്ങള്‍ എടുത്ത് വയ്‌ക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറും, കാറിനുള്ളില്‍ ഉണ്ടായിരുന്ന മാര്‍ബിള്‍ മാര്‍ബിള്‍ ചീളുകളുമാണ് ഇതെന്നാണ് വിവരം. ജമേഷ മുബിനുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവില്‍ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്.
രാവിലെയോടെ ആയിരുന്നു ചാവേര്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെങ്ങും പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Sorry, there was a YouTube error.