ആശാ വർക്കർമാരുടെ സമരത്തിന് പുല്ലുവില; മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് വാരിക്കോരി പണം നൽകുന്നു; പിണറായിക്കെതിരെ ഇടത് പ്രവർത്തകർക്കിടയിലും അമർഷം

You are currently viewing ആശാ വർക്കർമാരുടെ സമരത്തിന് പുല്ലുവില; മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് വാരിക്കോരി പണം നൽകുന്നു; പിണറായിക്കെതിരെ ഇടത് പ്രവർത്തകർക്കിടയിലും അമർഷം

തിരുവനന്തപുരം: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് സർക്കാർ കല്പിക്കുന്നത് പുല്ലുവില. സാധാരണക്കാരിൽ സാധാരണക്കാരായ അമ്മമാർ അവരുടെ ചോരയും നീരും വിയർപ്പാക്കി സകല വീടുകളും കയറിയിറങ്ങി നടത്തുന്ന വലിയ സേവനത്തിനാണ് സർക്കാർ പുല്ലുവില കൈല്പിച്ച് മാനസികമായി മുദ്ധിമുട്ടിക്കുന്നത്. ആശാവർക്കർമാരുടെ ആവശ്യം ഇതാണ്: വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയവയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാർ സമരത്തിൽ പങ്കടുക്കുന്നു. സമരം 12-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം സർക്കാർ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവ് നടത്തിയതായുള്ള വാർത്ത കേരളത്തെ ഞെട്ടിച്ചു. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്ക് നിലവിലെ ശമ്പളത്തിൽ നിന്നും ഇരുപത്തി അയ്യായിരവും മുപ്പത്തിനായിരവും വർദ്ധനവ് വരുത്തി. ഇതിന് മൂന്ന് വർഷം മുൻ പ്രാബല്യവും സർക്കാർ അനുവദിച്ചു. ഇതെല്ലം ഇടത് സർക്കാരിനോടുള്ള ജനവികാരം രൂക്ഷമാക്കുകയാണ്.

ഇതോടെ സമരം ശക്തമാക്കി ആശാ വർക്കർമാർ രംഗത്ത് വന്നു. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമം സംഘടിപ്പിച്ചു. മഹാ പ്രതിഷേധ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എം.ജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. സെക്രട്ടറിയേറ്റ് പരിസരത്തെ നിശ്ചലമാക്കിയുള്ള കടുത്ത പ്രതിഷേധമായി ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം മാറി. രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്.

0Shares