അവധി കഴിയാത്ത മരുന്നുകൾ നിങ്ങൾ ആശാ പ്രവർത്തകർക്ക് കൈമാറൂ

  • Post category:local news / news
  • Reading time:1 min read
You are currently viewing അവധി കഴിയാത്ത മരുന്നുകൾ നിങ്ങൾ ആശാ പ്രവർത്തകർക്ക് കൈമാറൂ

തൃക്കരിപ്പൂർ: വീടുകളിൽ വാങ്ങി വച്ച് ഉപയോഗിച്ചിട്ടില്ലാത്ത അവധി കഴിയാത്ത മരുന്നുകൾ ആശാ പ്രവർത്തകർ ശേഖരിക്കുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്, തൃക്കരിപ്പൂർ ബസ്സ്റ്റാൻ്റ് , ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മരുന്നു പെട്ടികൾ സ്ഥാപിച്ച് മരുന്നുകൾ ശേഖരിക്കുന്നു . വീടുകളിൽ ഉപയോഗിച്ചിട്ടില്ലാത്ത മരുന്നുകൾ മറ്റു രോഗികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എത്തിച്ചു നൽകുന്ന മഹത്തായ പരിപാടി ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്നു. മാതൃകാപരമായ പരിപാടി ഗ്രാമ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് അവലോകന യോഗത്തിൽ പ്രസിഡണ്ട് വി.കെ ബാവ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശംശുദ്ധീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാ. കമ്മറ്റി ചെയർമാൻ ഹാഷിം കാരോളം, ക്ഷേമകാര്യ ചെയർ പെർസൺ എം. സൗദ, ജനപ്രതിനിധികളായ ഫായിസ് ബീരിച്ചേരി, ഭാർഗവി.കെ.എൻ, കാർത്ത്യായനി, രാധ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ബിജുകുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ ലിയാക്കത്തലി എൻ. പി , കെ. ജയറാം, ശിവകുമാർ എൻ. ഇ, കെ. അനിത എന്നിവരും പങ്കെടുത്തു.

0Shares