
കാസര്‍കോട്: നീലേശ്വരം നഗരസഭയുടെ ഈ വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനിനും ലേബര്‍ ബഡ്ജറ്റിനും അംഗീകാരം ലഭിച്ചു. 5 കോടി 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗികാരം. അതൊടൊപ്പം 65 വയസ്സിന് മുകളില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധയില്‍ ഏര്‌പ്പെടെുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന എല്ലാ കര്‍ഷകരുടേയും പുരയിടത്തില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് ഭൂവികസന പ്രവര്‍ത്തനങ്ങളും മറ്റും ചെയ്യുന്നതിനും അനുമതിയുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മുതല്‍ ക്ഷീര കര്‍ഷകരെയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായി നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനു പുറമെ ലൈഫ്- പി.എം.എ.വൈ ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താക്കളെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ നഗരസഭകളില്‍ ഒന്നാണ് നീലേശ്വരം. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശ്ശികയില്ലാതെ വിതരണം ചെയ്യാനും നീലേശ്വരം നഗരസഭ മുന്‍കൈ എടുത്തിരുന്നു.
