കൊവിഡ്: മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവ്

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ്: മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെ. കെ ശൈലജയുടേയും ആന്‍റിജൻ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മന്ത്രിമാരായ വി.എസ് സുനിൽകുമാറിന്‍റേയും എ. സി മൊയ്തീന്‍റേയും ഇ.പി ജയരാജന്‍റേയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. 7 മന്ത്രിമാരുംനിലവിൽ നിരീക്ഷണത്തിലാണുള്ളത്.

0Shares