വെട്ടേറ്റ് ഇടതു കൈ അറ്റ നിലയിൽ യുവാവ്; കൈ തുന്നിച്ചേര്‍ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; യുവതിയെ പ്രണയിച്ച 19കാരന് സംഭവിച്ചത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വെട്ടേറ്റ് ഇടതു കൈ അറ്റ നിലയിൽ യുവാവ്; കൈ തുന്നിച്ചേര്‍ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; യുവതിയെ പ്രണയിച്ച 19കാരന് സംഭവിച്ചത്

എറണാകുളം: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവൻ്റെ (19) ഇടത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. കൈ അറ്റ നിലയിലാണ്. അഖിലിൻ്റെ കൂടെയുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.

അഖിലും പ്രതിയായ യുവാവിൻ്റെ സഹോദരിയും തമ്മില്‍ പ്രണയം ഉള്ളതായും ഇതിനെ സഹോദരന്‍ എതിര്‍ത്തിരുന്നതായും വിവരമുണ്ട്. ഇത് വകവെക്കാതെ സഹോദരിയെ പിന്തുടർന്നതിലുള്ള വൈരാഗ്യമാണ് കത്തികുത്തില്‍ കലാശിച്ചത് എന്നാണ് പറയുന്നത്. ആക്രമണത്തിൽ വെട്ടേറ്റ അഖിലിൻ്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിനായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അഖിലിനെ ആക്രമിച്ച ശേഷം പ്രതി ബൈക്കില്‍ രക്ഷപെട്ടു എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

0Shares