Categories
articles Kerala local news

ബഹിഷ്കരണം തള്ളിക്കളഞ്ഞ് ജനങ്ങൾ; അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് വൻവിജയം; കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പ്രതിപക്ഷത്തിൻ്റെ ബഹിഷ്കരണം തള്ളിക്കളഞ്ഞ് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ അജാനൂർ ഗ്രാമപഞ്ചായത്ത് ഒരുക്കിയ ജനകീയ വികസനത്തിൻ്റെ 5 വർഷങ്ങൾ വികസന സദസ്സും പിന്നിട്ട നാൾവഴികളുടെ ഫോട്ടോ വീഡിയോ, പ്രദർശനവും വിവിധ കലാപരിപാടികളും വൻ വിജയമായി. അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വികസന സദസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരണ ഭീഷണി മുഴക്കിയതിനാൽ ചടങ്ങ് എത്രത്തോളം പ്രൗഢഗംഭീരമാകും എന്നതിൽ ആശങ്കയുള്ളവാക്കിയിരുന്നു. എന്നാൽ ഈ ആശങ്കകളെ ഒക്കെ അസ്ഥാനത്താക്കിക്കൊണ്ട് വൻ ജനപങ്കാളിത്തം വികസന സദസിനെ വൻ വിജയമാക്കി മാറ്റി. മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് മുന്നോടിയായി എംഎൽഎ ജനകീയ വികസനത്തിൻ്റെ 5 വർഷങ്ങൾ പിന്നിട്ട നാൾവഴികളുടെ ഫോട്ടോ പ്രദർശനം വീക്ഷിച്ച് പഞ്ചായത്തിനെ അഭിനന്ദിച്ചു. പ്രദർശനം വീക്ഷിക്കാനും വികന സന സദസ്സിൽ പങ്കെടുക്കാനും ആയിരങ്ങളാണ് പ്രദർശന നഗരിയിലും വികസന സദസ്സ് ഹാളിലും എത്തിച്ചേർന്നത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വികസന സദസ്സിൽ വച്ച് ആരോഗ്യ ഗ്രാമം പദ്ധതി പ്രകാശനവും പ്രദർശനവും നടന്നു. കൂടാതെ ലൈഫ് ഭവന താക്കോൽ ദാനം, പഞ്ചായത്ത് പദ്ധതി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾക്ക് ഭൂമി ദാനം നൽകിയവരെ ആദരിക്കൽ, പഞ്ചായത്ത് വികസന വീഡിയോ പ്രദർശന എന്നിവയും നടന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ സ്ക്രീനിൽ വാക്കുകൾ കൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്തു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അജാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. അനീഷ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ. വിജയൻ, വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി.പുഷ്പ സാമൂഹ്യ പ്രവർത്തകരായ മൂലക്കണ്ടം പ്രഭാകരൻ, എ തമ്പാൻ, മാട്ടുമ്മൽ ഹസ്സൻ, സന്തോഷ് മാവുങ്കാൽ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. വിവിധ വീഡിയോ പ്രദർശനങ്ങൾ, ഫോട്ടോ പ്രദർശനം, വിഷൻ അജാനൂർ 2030 ചർച്ച, അനുമോദനം വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. കൂടാതെ വിവിധ പ്രദർശന സ്റ്റാളുകൾ വില്പന സ്റ്റാളുകൾ എന്നിവയും വികസന സദസ്സിന് മാറ്റുകൂട്ടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest