
കാസര്‍കോട്: ആദൂർ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്‍റെ ഭാഗമായ വിളംബര മഹാരഥ യാത്ര മധുർ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് മോഹൻദാസ് സ്വമീജി മാനിലെ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബിപിൻദാസ് റൈ അധ്യക്ഷത വഹിച്ചു.

മധുർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ,കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അനസൂയ റൈ , രവീഷ് തന്ത്രി കുണ്ടാർ,പ്രഭാശങ്കർ മാസ്റ്റർ മധുർ, മനോജ് നയനാസ്, സുകുമാര കുദ്രെപാടി ,ആദൂർ ശ്രീ ഭഗവതി ക്ഷേത്രം മുഖ്യ കർമി കോട്ടൺ അന്തിത്തിരിയൻ, രത്തൻ കുമാർ കാമട,കെ.എൻ.വെങ്കട്രാമണ ഹൊള്ള, കെ.ബാബു ,രഘുനാഥ റൈ ,ദാമോദര കാവുഗോളി ,ഹരിശ്ചന്ദ്ര ബേരിക, തുടങ്ങിയർ സംബഡിച്ചു.പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ബംബ്രാണ സ്വാഗതവും കൺവീനർ ഹരിപ്രസാദ് ആദൂർ നന്ദിയും പറഞ്ഞു.
