മോദിയിൽ വിശ്വസിക്കുന്നു; പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല; നടി സുമലത പറയുന്നു

You are currently viewing മോദിയിൽ വിശ്വസിക്കുന്നു; പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല; നടി സുമലത പറയുന്നു

ബി.ജെ.പിക്ക് പിന്തുണയെന്ന് നടിയും മാണ്ഡ്യ ലോക്‌സഭാ എം.പിയുമായ സുമലത. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പിന്തുണ ബി.ജെ.പിക്കെന്ന് സുമലത വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണയുമായി പ്രചാരണം നടത്തും. അതേ സമയം പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുമലത വ്യക്തമാക്കി.

നിലവിൽ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. ജെ.ഡി.എസ്സിൻ്റെ ശക്തികേന്ദ്രത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജെ.ഡി.എസ്സാണ് 2018-ൽ മാണ്ഡ്യയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും മോദിക്കായി പ്രചാരണം നടത്തുമെന്നും സുമലത പറഞ്ഞു

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടിയും മാണ്ഡ്യ ലോക്‌സഭാ എം.പിയുമായ സുമലത അംബരീഷ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. സുമതലയുടെ ബി.ജെ.പി പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രം​ഗത്തെത്തിയിരുന്നു. മെയ് മാസത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് അവർ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

0Shares