ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ആറുപേർ സംഭവസ്ഥലത്ത് മണപെട്ടു; മറ്റുള്ളവർ ചികിത്സയിൽ

  • Post category:Gulf / obitury
  • Reading time:1 min read
You are currently viewing ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ആറുപേർ സംഭവസ്ഥലത്ത് മണപെട്ടു; മറ്റുള്ളവർ ചികിത്സയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. 10 പേരടങ്ങുന്ന ഇന്ത്യൻ തൊഴിലാളികളായ സംഘം സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ 6 പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മറ്റുള്ളവർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ മലയാളികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം.

0Shares