മുള്‍ക്കിയില്‍ വാഹന അപകടത്തില്‍ വൊര്‍ക്കാടി സ്വദേശിനി മരിച്ചു; ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം

You are currently viewing മുള്‍ക്കിയില്‍ വാഹന അപകടത്തില്‍ വൊര്‍ക്കാടി സ്വദേശിനി മരിച്ചു; ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം

മംഗളുരു: കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ വൊര്‍ക്കാടി സ്വദേശിനിയായ യുവതി മരിച്ചു. വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടിയുടെയും സുബിതയുടെയും മകള്‍ പ്രീതിക ഷെട്ടി (21)യാണ് മരിച്ചത്.

സൂറത്ത് കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് മുള്‍ക്കിയിലെ വിജയ സന്നിധി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.

Courtesy: News-Arrow

സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതിക ഷെട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പരിക്കേറ്റ സുഹൃത്ത് ബണ്ട്‌വാളിലെ മന്‍വിത് ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗത തടസവുമുണ്ടായി. പ്രസാദ് സഹോദരനാണ്.

0Shares