Trending News





വയനാട്: വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) അതിദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിരം വന്യജീവി ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ കാട്ടാന ആക്രമിച്ചുവെന്നാണ് വിവരം. ഇന്നലെ ചൂരല്‍മല അങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്. ഇന്നു രാവിലെ ജോലിക്ക് പോകാന്‍ എത്താത്തിനാല്‍ മറ്റുള്ളവര്‍ ബാലകൃഷ്‌ണെ അന്വേഷിച്ചിറങ്ങി. വഴിയില്‍ ആന ചവിട്ടി അരയ്ക്കപ്പട്ട നിലയിലാണ് ബാലൻ്റെ മൃതദേഹം കണ്ടത്തിയത്.
Also Read

Sorry, there was a YouTube error.