നാടിനെക്കാൾ നല്ലത് ദക്ഷിണകൊറിയൻ ജയിൽ; തിരിച്ച് പോകാതെ ഉത്തരകൊറിയൻ മുക്കുവർ

  • Post category:news
  • Reading time:1 min read
You are currently viewing നാടിനെക്കാൾ നല്ലത് ദക്ഷിണകൊറിയൻ ജയിൽ; തിരിച്ച് പോകാതെ ഉത്തരകൊറിയൻ മുക്കുവർ

ദക്ഷിണകൊറിയ: നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച് ദക്ഷിണ കൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മത്സ്യത്തൊഴിലാളികൾ. ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചത്. ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 2019ലെ സംഭവത്തിന്‍റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

തിരിച്ചു പോകാതിരിക്കാൻ പരമാവധി അവർ ശ്രമിക്കുകയാണെന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്. ഉത്തര കൊറിയയിലെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണെന്നും അതിനെക്കാൾ നല്ലത് ദക്ഷിണകൊറിയയിലെ ജയിലാണെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണെന്നും അവർ പറയുന്നു. ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നത് കൊലപാതകം പോലെയാണെന്നും വിമർശനമുണ്ട്.

0Shares