ബഹിരാകാശ യാത്രയില്‍ ഇത് ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ്‌ ബഹിരാകാശത്തേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ബഹിരാകാശ യാത്രയില്‍ ഇത് ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ്‌ ബഹിരാകാശത്തേക്ക്

ബഹിരാകാശ യാത്രയില്‍ ഒരു പുതിയ യുഗം ആരംഭിച്ചു. നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു. സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്.

ബഹിരാകാശയാത്രികരായ റോബര്‍ട്ട് ബെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരായിരുന്നു ആ ചരിത്ര നിമിഷത്തിന്‍റെ ഭാഗമായ യാത്രികര്‍. ബഹിരാകാശ മനുഷ്യദൗത്യത്തില്‍ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമാണിത്. അമേരിക്കന്‍ സമയം 3.22ന് (ഇന്ത്യന്‍ സമയം 12.53 ഓടെ) ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപണം.

19 മണിക്കൂര്‍ കൊണ്ട് ഇവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലെത്തും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. 2011 ല്‍ ബഹിരാകാശയാത്ര പരിപാടി അവസാനിച്ചതിനുശേഷം യു.എസ് മണ്ണില്‍ നിന്നുള്ള അമേരിക്കന്‍ ബഹിരാകാശയാത്രികരുടെ ആദ്യ യാത്രയാണ് സ്‌പേസ് എക്‌സ് വിക്ഷേപണം. വിക്‌ഷേപണ റോക്കറ്റും മനുഷ്യപേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്‍റെ വലിയ നേട്ടം.

ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ നിലവിലുള്ള മൂന്ന്‌ സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ പരീക്ഷണങ്ങളില്‍ മുഴുകും. അതിനു ശേഷം സഞ്ചാരികളുമായി പേടകം മടങ്ങും.

0Shares