വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുകയായിരുന്നു; നീലേശ്വരത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ബുധനാഴ്ച വൈകീട്ടാണ് സംഭവം

  • Post category:local news / obitury
  • Reading time:1 min read
You are currently viewing വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുകയായിരുന്നു; നീലേശ്വരത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ബുധനാഴ്ച വൈകീട്ടാണ് സംഭവം

കാസർകോട്: ജില്ലയില്‍ ഇടിമിന്നലും മഴയും കാരണം ഗൃഹനാഥൻ മരിച്ചു. നീലേശ്വരം മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്.

വീടിനടുത്തുള്ള പറമ്പിൽ ജോലിക്കിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിനടുത്തുള്ള പമ്പ് ഹൗസിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: പരേതയായ ഗിരിജ. മക്കള്‍: ഗിരീഷ്, രതീഷ്, സുധീഷ്.

0Shares