9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

  • Post category:news
  • Reading time:1 min read
You are currently viewing 9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

കൊടുംചൂടില്‍ ബുധനാഴ്ച മാത്രം 102 പേര് ചികിത്സതേടിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാതപവും 46പേര്‍ക്ക് പൊള്ളലുമേറ്റു. 54 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 41 ഡിഗ്രി ചൂടാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാലക്കാട് രേഖപ്പെടുത്തുന്നത്.

0Shares