കൊച്ചി: കളിക്കളത്തിലിറങ്ങാന്‍ ബി.സി.സി.ഐ.യുടെ അനുമതിക്കായി കാത്തുനിന്ന് മടുത്ത ശ്രീശാന്ത് ഒടുവില്‍ അനുമതിയില്ലാതെ കളിക്കാന്‍ തീരുമാനിച്ചു. 19ന് ഫസ്റ്റ് ഡിവിഷനിലെ ലീഗ് മത്സരത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനായാണ് ശ്രീശാന്ത് കളിക്കുന്നത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തില്‍ തിരിച്ചെത്തുന്നത്.
ആജീവനാന്ത വിലക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒറു അറിയിപ്പും അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. സസ്പെന്ഷന് അറിയിച്ചുള്ള കത്ത് മാത്രമാണ് ലഭിച്ചത്. എന്നാല്‍ സസ്പെന്ഷന് കത്തിന് 90 ദിവസത്തെ കാലാവധി മാത്രമാണുള്ളത്. തന്റെ തിരിച്ചുവരവിന് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും താന്‍ കളിക്കുന്നത് കാണാനായി അവര്‍ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. 19ന് നടക്കുന്ന സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.