കൊച്ചി: മെഗാസ്റ്റാറും എവര്‍ഗ്രീന്‍ താരവുമായ മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യം സിനിമലോകത്ത് എന്ന പോലെ പ്രേക്ഷകരുടെ ഇടയിലും എന്നും ഒരു കൗതുകമാണ്. മെഗാസ്റ്റാറിന്റെ മകളായി അഭിനയിച്ച പല നായികമാരും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും വരെ അഭിനയിച്ച ചരിത്രമാണ് ഉള്ളത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ആ ചരിത്രമം ആവര്‍ത്തിക്കുകയാണ്! മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന ബാലതാരമാണ് മീനാക്ഷി മഹേഷ്. തന്റെ ഇഷ്ടതാരത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് മീനാക്ഷി.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദ് ഗ്രേറ്റ് ഫാദറില്‍’ ചെറിയ വേഷത്തില്‍ ഈ ബാലതാരം എത്തുന്നുണ്ട്. എന്നാല്‍ മീനാക്ഷി തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിക്കും ഒരു സര്‍പ്രൈസ് ആണ്. മമ്മൂട്ടിയോടൊപ്പം 35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഒരു ബാലതാരത്തിന്റെ മകളാണ് മീനാക്ഷി മഹേഷ്. അതെ! 1982ല്‍ പുറത്തിറങ്ങിയ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ‘യവനിക’യില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മീനാക്ഷിയുടെ അച്ഛന്‍ മഹേഷ് അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പമുള്ള അച്ഛന്‍ അഭിനയിച്ച ഒരു രംഗമാണ് മീനാക്ഷി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച് എല്ലാരെയും അത്ഭുതപ്പെടുത്തിയത്. ഇനി മീനാക്ഷി മമ്മൂട്ടിയുടെ നായികയായി എത്തുമോ എന്നതാണ് പ്രേക്ഷകരുടെ സംശയം?