നിയമസഭാ തെരഞ്ഞെടുപ്പ് 2026; കാസറഗോഡ് ജില്ലയിലെ ചിത്രം തെളിഞ്ഞു; 32 സ്ഥാനാര്‍ത്ഥികള്‍, മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്, അവരുടെ ചിഹ്നങ്ങൾ; കൂടുതൽ അറിയാം..

You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ് 2026; കാസറഗോഡ് ജില്ലയിലെ ചിത്രം തെളിഞ്ഞു; 32 സ്ഥാനാര്‍ത്ഥികള്‍, മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്, അവരുടെ ചിഹ്നങ്ങൾ; കൂടുതൽ അറിയാം..

കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് 2026 പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളുടെ ചിത്രം ജില്ലയിലും തെളിഞ്ഞു. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലേക്കായി മത്സര രംഗത്തുള്ളത് 32 സ്ഥാനാര്‍ത്ഥികളാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികലുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ് 11 പേർ. കുറവ് സ്ഥാനാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് നാലുപേർ. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.എം അഷറഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുഹമ്മദ് റഫീഖ്, എന്‍.കേശവ നായ്ക് എന്നിവരാണ് പത്രിക പിന്‍വലിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി രമണി കെ.വി, കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ് എന്നിവര്‍ പത്രിക പിന്‍വലിച്ചു.

കാസറഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി, ചിഹ്നം എന്നിവ ക്രമത്തില്‍ നൽകുന്നു.

  • തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍
  • ഡോ. വി.പി.പി മുസ്തഫ- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)- ചുറ്റികയും അരിവാളും നക്ഷത്രവും
  • സന്ദീപ് വാര്യര്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
  • രവി കുളങ്ങര- ട്വന്റി-20 – ചക്ക
  • മുസ്തഫ പി.പി- സ്വതന്ത്രന്‍- കത്രിക
  • മുസ്തഫ വി.പി- സ്വതന്ത്രന്‍- ചെയിന്‍
  • സന്ദീപ് എളാട്ട്-സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍

  • കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികള്‍
  • അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- ധാന്യക്കതിരും അരിവാളും
  • എം.ബലരാജ്- ഭാരതീയ ജനതാ പാര്‍ട്ടി- താമര
  • വിജയകുമാര്‍ ബി- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
  • ഷൈജി ഓട്ടപ്പള്ളി- കേരള കോണ്‍ഗ്രസ്- ഓട്ടോറിക്ഷ

  • ഉദുമ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍
  • സി.എച്ച്. കുഞ്ഞമ്പു – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)- ചുറ്റികയും അരിവാളും നക്ഷത്രവും
  • നീലകണ്ഠന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
  • മനുലാല്‍.എം- ഭാരതീയ ജനതാ പാര്‍ട്ടി- താമര
  • കുഞ്ഞമ്പു.പി.പി s/o രാമന്‍- സ്വതന്ത്രന്‍- ബൈനോക്കുലേഴ്‌സ്
  • കുഞ്ഞിരാമന്‍- സ്വതന്ത്രന്‍- ബാറ്റ്
  • നസീര്‍- സ്വതന്ത്രന്‍- ഡ്രില്‍ മെഷീന്‍

  • കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍
  • അശ്വിനി എം.എല്‍- ഭാരതീയ ജനതാ പാര്‍ട്ടി- താമര
  • കല്ലട്ര മാഹിന്‍- ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- ഏണി
  • മുഹമ്മദ് അലി ഫത്താഹ് ബി.എം- സ്വതന്ത്രന്‍- ബാറ്റ്
  • ഷാനവാസ് എ.എ- സ്വതന്ത്രന്‍- ഡയമണ്ട്
  • ഷാനവാസ് പാദൂര്‍- സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്

  • മഞ്ചേശ്വരം മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികള്‍
  • എ.കെ.എം അഷറഫ്- ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- ഏണി
  • കെ.ആര്‍ ജയാനന്ദ- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)- ചുറ്റികയും അരിവാളും നക്ഷത്രവും
  • സഞ്ജീവ- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
  • കെ. സുരേന്ദ്രന്‍- ഭാരതീയ ജനതാ പാര്‍ട്ടി- താമര
  • കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍- സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍
  • അബ്ദുള്‍ ലത്തീഫ് ഐ- സ്വതന്ത്രന്‍- ടെലിവിഷന്‍
  • ജീന്‍ലവീനാ മൊന്തേരോ- സ്വതന്ത്ര- ബാറ്ററി ടോര്‍ച്ച്
  • ജോണ്‍ ഡിസൂസ- സ്വതന്ത്രന്‍- ട്രക്ക്
  • മുഹമ്മദ് അഷറഫ്, പാപ്പിയ ഹൗസ്- സ്വതന്ത്രന്‍- ബാറ്റ്
  • മുഹമ്മദ് അഷറഫ് കെ.എ, സി.എം ഹൗസ്- സ്വതന്ത്രന്‍-ഗ്യാസ് സ്റ്റൗവ്
  • ഡി. സുരേന്ദ്രന്‍ നായര്‍-സ്വതന്ത്രന്‍- ഡയമണ്ട്
0Shares