3 വയസുകാരിയെ പാലു കുടിയ്ക്കാത്തതിന് രാത്രി വീടിന് പുറത്ത് നിര്‍ത്തി, കുട്ടിയെ കാണാനില്ല; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing 3 വയസുകാരിയെ പാലു കുടിയ്ക്കാത്തതിന് രാത്രി വീടിന് പുറത്ത് നിര്‍ത്തി, കുട്ടിയെ കാണാനില്ല; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ടെക്സാസ്: പാല് കുടിക്കില്ലെന്ന് വാശിപിടിച്ച  കുട്ടിയെ ശിക്ഷയായി വീടിന് പുറത്ത് നിര്‍ത്തി. കുട്ടിയെ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സാസിലെ ഓസ്റ്റിനിലാണ് സംഭവം. ഇന്ത്യന്‍ വംശയാണ് പെണ്‍കുട്ടി. കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്യൂസിന്റെ കുടുംബം ദത്തെടുത്തതായിരുന്നു പെണ്‍കുട്ടിയെ.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന് അരികില്‍ പോയി തനിച്ച് നില്‍ക്കാന്‍ 37 കാരനായ പിതാവ് അമേരിക്കക്കാരന്‍ വെസ്ലി മാത്യൂസ് കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിന് ശേഷമാണ് ഇയാള്‍ പോലിസിനെ അറിയിച്ചത്. വീടിനു സമീപം ഒരു ഒറ്റയടിപ്പാതയുണ്ടെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. കുട്ടിയ്ക്ക് അപകടകരമായ സാഹചര്യം മനപ്പൂര്‍വ്വം സൃഷ്ടിച്ചെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് 250,000 ഡോളര്‍ ബോണ്ടിന് ഞായറാഴ്ച രാത്രി വിടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

0Shares