2000 രൂപയുടെ നോട്ടുകള്‍ ‘ഭാവിയില്‍’ നിരോധിച്ചേക്കുമെന്ന് ബാബ രാംദേവ്.

  • Post category:news
  • Reading time:1 min read
You are currently viewing 2000 രൂപയുടെ നോട്ടുകള്‍ ‘ഭാവിയില്‍’ നിരോധിച്ചേക്കുമെന്ന് ബാബ രാംദേവ്.

റായ്പുര്‍ : റിസര്‍വ് ബേങ്ക് പുതുതായി ഇറക്കിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്.
2000ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. വലിയ തുകയുടെ നോട്ടുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് നോട്ട് പിന്‍വലിക്കലിന് മുമ്പുണ്ടായിരുന്ന സാഹചര്യം പുനസൃഷ്ടിക്കാന്‍ ഇടയാക്കും. വലിയ തുകയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും എളുപ്പമാണ് പക്ഷെ കണ്ടെത്താന്‍ പ്രയാസവുമാണ്. 2000ന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തുമെന്നാണ് താന്‍ കരുതുന്നതെന്നും രാംദേവ് പറഞ്ഞു.

ഭാവിയില്‍ പണരഹിത സമ്പത്ത് വ്യവസ്ഥ സുതാര്യമാകുകയും ഉത്തരവാദിത്വം കൂടുകയും ചെയ്യും. രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ ശക്തമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. എന്നാല്‍ നല്ല ദിവസങ്ങള്‍ക്കായി രാഷ്ട്രീയക്കാരെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ മാത്രം ആശ്രയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares