200 രൂപ നോട്ടുകള്‍ റഡി; അടുത്തമാസം റിസര്‍വ് ബാങ്ക് പുറത്തിറക്കും

  • Post category:news
  • Reading time:1 min read
You are currently viewing 200 രൂപ നോട്ടുകള്‍ റഡി; അടുത്തമാസം റിസര്‍വ് ബാങ്ക് പുറത്തിറക്കും

മുംബൈ: ചരിത്രത്തിലാദ്യമായി 200 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങി. രാജ്യത്ത് നോട്ടു നിരോധനത്തിന്റെ ഭാഗമായി വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ച 2000 രൂപ നോട്ടുകള്‍ക്ക് പകരമായാണ് 200 രൂപ നോട്ടുകള്‍ എത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യവാരത്തോടെയോ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിലെത്തിക്കും. തുടക്കത്തിന്‍ 50 കോടിയുടെ നോട്ടാണെത്തിക്കുക. കള്ളനോട്ട് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ വിപണിയിലിറക്കുന്നത്. അതുപോലെ 50 രൂപയുടെ പുതിയ നോട്ടുകള്‍ തയ്യാറാക്കാനുള്ള പദ്ധതിയും റിസര്‍വ് ബാങ്കിനുണ്ട്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് മുമ്ബുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ ആര്‍ബിഐ വിപണിയില്‍ എത്തിക്കുന്നത്.ചരിത്രത്താലാദ്യമായാണ് 200 രൂപ നോട്ടുകള്‍ വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ 200 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നത് തടയുന്നത് ലക്ഷ്യം വെച്ച് തന്നെയായിരിക്കും ആര്‍.ബി.ഐ 200 രൂപ നോട്ടുകള്‍ വിപണിയിലെത്തിക്കുന്നത്.
200 രൂപ നോട്ടുകള്‍ വ്യാപകമാവുന്നതോടെ എ.ടി.എമ്മില്‍ നിന്ന് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കാമെന്നാണ് കരുതുന്നത്.
1000ത്തിന്റെയും 500ന്റെയും പഴയനോട്ട് നിരോധിച്ചത് കാരണമുണ്ടായ പണ പ്രതിസന്ധിക്ക് ഇതോടെ വിരാമമാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. സാധാരണക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് 200 രൂപ വിപണിയിലെത്തുന്നതോടെ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് മേധാവി സൗമ്യ കന്തി ഘോഷ് പറഞ്ഞു.

 

0Shares