20 എം.എല്‍.എമാരുടെ പിന്തുണയില്‍ ഗോവയില്‍ ബി.ജെ.പി വിശ്വാസവോട്ട് നേടി

  • Post category:news
  • Reading time:1 min read
You are currently viewing 20 എം.എല്‍.എമാരുടെ പിന്തുണയില്‍ ഗോവയില്‍ ബി.ജെ.പി വിശ്വാസവോട്ട് നേടി

പനജി: ഗോവയില്‍ ഇന്നുനടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ വിജയിച്ച്. നിയമസഭയില്‍ 20 എംഎല്‍.എമാരുടെ വിശ്വാസവോട്ടുകളാണ് ബി.ജെ.പി സര്‍ക്കാര്‍ നേടിയത്. ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്‍റെ നിര്യാണത്തെതുടര്‍ന്നാണ് പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തില്‍ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്രരുള്‍പ്പടെ 20ല്‍ അധികം എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി നേരത്തെ അവകാശപ്പെട്ടിരുന്നു.40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്.

0Shares