+2 പരീക്ഷയിൽ ഒന്നാം റാങ്കു നേടി; ഫലം വന്നതിന്ന് ശേഷം ഇയാൾ ഒളിവിൽ പോയി; അഭിമുഖമെടുക്കാന്‍ എത്തിയ മാധ്യമ പ്രവർത്തകർക്കും പിടികൊടുത്തില്ല, പിന്നീട് നടന്നത്..

  • Post category:news
  • Reading time:1 min read
You are currently viewing +2 പരീക്ഷയിൽ ഒന്നാം റാങ്കു നേടി; ഫലം വന്നതിന്ന് ശേഷം ഇയാൾ ഒളിവിൽ പോയി; അഭിമുഖമെടുക്കാന്‍ എത്തിയ മാധ്യമ പ്രവർത്തകർക്കും പിടികൊടുത്തില്ല, പിന്നീട് നടന്നത്..

പട്ന: ബിഹാറിലെ +2 പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ഗണേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ഫലം വന്നതിന്ന് ശേഷം ഇയാൾ ഒളിവിലായിരുന്നു. റാങ്കുജേതാവിന്‍റെ അഭിമുഖമെടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഝാര്‍ഖണ്ഡ് സ്വദേശിയായ ഗാണേഷ് കുമാറിനെ കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് കൃത്രിമം കണ്ടെത്തിയത്. പരീക്ഷയില്‍ 82.6 ശതമാനം മാര്‍ക്കുവാങ്ങിയ ഗാണേഷ് കുമാറുമായി പിന്നീട് ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ വിഷയത്തെ കുറിച്ച്‌ അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്ന് തെളിഞ്ഞിരുന്നു.

ഇതേ തുടർന്ന് പരീക്ഷയിൽ തട്ടിപ്പു നടത്തിയ ഗാണേഷിന്‍റെ ഫലം റദ്ദാക്കുകയും പകരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സര്‍ട്ടിഫിക്കറ്റുകളില്‍ 1993 ആണ് ഇയാളുടെ ജനന തീയതി. 24 വയസ്സുള്ള ഇയാളാണോ ഹയര്‍ സെക്കന്‍ററി പരീക്ഷ എഴുതിയതെന്നും ചോദ്യം ഉയരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളാണ് ഗണേഷ് എന്നാണ് മാതാപിതാക്കളുടെ ഇപ്പോഴത്തെ വാദം.

0Shares