ഹൈദ്രബാദ്: പതിനാറുകാരിയായ പെണ്‍കുട്ടിയെ 65 കാരനായ ഓമാന്‍ പൗരന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്നു പേരെ പോലിസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് സെയ്ദ് അന്വാര്, ദല്ലാള്‍മാരായ അഹമ്മദ്, ഹാജി എന്നിവരെയാണ് ഹൈദ്രബാദ് സിറ്റി പോലിസ് അറസ്റ്റുചെയ്തത്. വിവാഹം നടത്തികൊടുത്ത ഒരു മതപുരോഹിതന്റെ പേരിലും കേസെടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതാണെന്നും പാസ്പോര്‍ട്ടിനായ് രേഖകളില്‍ കൃത്രിമം കാട്ടിയതായും പോലിസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഉനൈസ ഒമാനി പൗരന് അനുവാദം കൂടാതെ വിവാഹം കഴിച്ച് അയച്ചതിന്റെ പേരില്‍ ഭര്‍ത്താവിന്റെ സഹോദരിക്കും ഭര്‍ത്താവിനെതിരേയും ഫാലക്നുമാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവാഹശേഷം പെണ്‍കുട്ടിയെ അഹമ്മദ് മസ്കത്തില് കൊണ്ടുപോയെന്നും മകളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് അവര്‍ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ റംസാനുമുമ്പ് ഹൈദരബാദ് നഗരത്തില്‍ ബര്‍കാസ് മേഖലയിലെ ഹോട്ടലില്‍ വച്ച് ഇവര്‍ തന്റെ അറിവില്ലാതെ മകളെ നിക്കാഹ് നടത്തി നല്കികൊടുക്കുകയായിരുന്നു. പോലിസിന്റെ ചോദ്യം ചെയ്യലില്‍ അഞ്ചുലക്ഷത്തിനാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചതെന്ന് പ്രതികള്‍ മൊഴി നല്കി. ഒമാനിലെത്തിയ 65 കാരന് പെണ്‍കുട്ടിയുമായി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവാഹ ശേഷം നാലുദിവസം ഹൈദ്രബാദിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ 65 കാരന് പിന്നീട് ഓമാനിലേക്ക് പോയി. തുടര്‍ന്ന് പിതൃസഹോദരിയുടെ വീട്ടില്‍ താമസിച്ച പെണ്‍കുട്ടിക്ക് ഒരുമാസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഒരുക്കി. സന്ദര്‍ശക വിസയില്‍ ഓമാനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലിസെന്ന് ഹൈദരാബാദിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യാനാരായണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.