
ആഡിസ്അബാബ: എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്അബാബയില്‍നിന്ന് കെനിയയിലെ നെയ്റോബിയിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 വിമാനം തകർന്നുവീണു. 157 ആളുകളുമായി പറന്നുയർന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.

വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 8.44 ന് ആയിരുന്നു അപകടമെന്നാണ് എത്യോപ്യന്‍ വ്യോമയാന വക്താക്കളെ ഉദ്ധരിച്ച് അന്തർ ദേശിയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.youtube.com/watch?v=mIdgwUNmSxU&fbclid=IwAR1newonLVUEs12mgsgBPEreOIyQz0a5CB4_zHJAHj3XqVeA-GqEsQv5QUI
