157 ആളുകളുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എ​ത്യോ​പ്യ​ന്‍ എ‍​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വിമാനമാണ് അപകടത്തിൽപെട്ടത്

  • Post category:news
  • Reading time:1 min read
You are currently viewing 157 ആളുകളുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എ​ത്യോ​പ്യ​ന്‍ എ‍​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വിമാനമാണ് അപകടത്തിൽപെട്ടത്

ആ​ഡി​സ്‌അ​ബാ​ബ: എ​ത്യോ​പ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ്‌അ​ബാ​ബ​യി​ല്‍​നി​ന്ന് കെ​നി​യ​യി​ലെ നെ​യ്റോ​ബി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​യിം​ഗ് 737 വിമാനം തകർന്നുവീണു. 157 ആളുകളുമായി പറന്നുയർന്ന എ​ത്യോ​പ്യ​ന്‍ എ‍​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വിമാനമാണ് അപകടത്തിൽപെട്ടത്.

വി​മാ​ന​ത്തി​ല്‍ 149 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.44 ന് ​ആ​യി​രു​ന്നു അപകടമെന്നാണ് എ​ത്യോ​പ്യ​ന്‍ വ്യോ​മ​യാ​ന വക്താക്കളെ ഉദ്ധരിച്ച് അന്തർ ദേശിയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=mIdgwUNmSxU&fbclid=IwAR1newonLVUEs12mgsgBPEreOIyQz0a5CB4_zHJAHj3XqVeA-GqEsQv5QUI

0Shares