ബെയിജിങ്: ഭര്‍ത്താവുമായി വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേന അതീവ സുരക്ഷിതമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. 15-ാം നിലയിലെ അപാര്‍ട്ട്‌മെന്റിന്റെ തൂണില്‍ ഇരുന്ന് ചാടുമെന്ന ഭീഷണി മുഴക്കിയ യുവതിയെ, അവര്‍ അറിയാതെ പിന്നാലെ എത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടിയത്.

യുവതിയുടെ ശ്രദ്ധയില്‍ പെടാതെ, 150 അടി ഉയരത്തിലുള്ള ഭിത്തിയുടെ ഓരം ചേര്‍ന്നാണ് ഇയാള്‍ രക്ഷയ്ക്ക് എത്തിയത്. കുതറിമാറാന്‍ ശ്രമിച്ച യുവതിയെ ബാല്‍ക്കണിയിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് കൈമാറിയാണ് ജീവന്‍ രക്ഷിച്ചത്. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലം സൗന്ദര്യപിണക്കം മാറി ഭാര്യയും ഭര്‍ത്താവും വീണ്ടും ഒന്നിച്ചു.
https://www.youtube.com/watch?v=jPsEebBQNAs